ശബരിമല: ലേലത്തുകയില്‍ വിട്ടുവീഴ്ച്ചക്ക് സന്നദ്ധത അറിയിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല: ശബരിമലയില്‍ ലേലത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. എന്നാല്‍, കൊവിഡ് പ്രതിസന്ധി, പ്രളയം എന്നീ സാഹചര്യങ്ങളെ മുതലെടുക്കുന്നത് അനുവദിക്കാനാകില്ലെന്നും, ലേലത്തുക തീരെ കുറഞ്ഞ് പോയാല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അയ്യപ്പഭക്തന്‍മാര്‍ വരുമോയെന്ന ആശങ്കയും മറ്റൊരു ഭാഗത്തുണ്ട്. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ലേല സംഖ്യ കുറക്കാന്‍ ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍, അത് സമ്മതിച്ച് കൊടുക്കാന്‍ പ്രയാസമുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.