സാങ്കേതിക വിദ്യ ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ധാരാളം പേയ്മെന്റ് പ്ലാറ്റ്ഫോമുകളും പുതിയതായി നിലവില്‍ വന്നിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്ടിഎം തുടങ്ങി വാട്സ്ആപ്പ് വരെ പേയ്മെന്റ് സിസ്റ്റം കൊണ്ട് വന്ന് കഴിഞ്ഞു.
പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും മൊബൈല്‍, ഡിടിഎച്ച്, ഡാറ്റാ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും യൂട്ടിലിറ്റി പേയ്മെന്റുകള്‍ നടത്തുന്നതിനും ഫോണ്‍പേ ആപ്പ് ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഏത് ദിവസവും എവിടെ നിന്നും എപ്പോഴും ഉപയോഗിക്കാവുന്ന സേവനമാണ് ഫോണ്‍പേ. കൂടാതെ,രാജ്യത്തെവിടെയും ഉള്ള കച്ചവട സ്ഥാപനങ്ങളിലും പണമട്ക്കാന് നിങ്ങള്‍ക്ക് ഫോണ്‍പേ ഉപയോഗിക്കാം. ഫോണ്‍പേ ഉപയോഗിക്കുന്നത് എളുപ്പമാണെങ്കിലും, ഒരു ബാങ്ക് അക്കൗണ്ട് എങ്ങനെ ചേര്‍ക്കാം അല്ലെങ്കില്‍ ഫോണ്‍പേ വഴി എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്.
ഫോണ്‍പേയില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ക്കുന്നത് എങ്ങനെ എന്ന് നോക്കാം…
ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോയി ഫോണ്‍പേ ഡൗണ്‍ലോഡ് ചെയ്യുക.
ആപ്പ് ഏറ്റവും അപ്ഡേറ്റഡ് ആയ പതിപ്പാണെന്ന് ഉറപ്പാക്കുക.
ഫോണ്‍പേ തുറക്കുക.
മൈ മണീ എന്ന പേജിലേക്ക് പോകുക.
പേയ്മെന്റ് മെതേഡ്സിന് കീഴിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
‘ആഡ് ന്യൂ ബാങ്ക് അക്കൗണ്ട് ‘ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
ഫോണ്‍പേ ആപ്പ് നിങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ലഭ്യമാക്കും
ഇപ്പോള്‍, ‘ സെറ്റ് യുപിഐ’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് യുപിഐ പിന് സജ്ജീകരിക്കുക.
നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കില്‍ എടിഎം കാര്‍ഡ് നമ്പറിന്റെ അവസാന ആറ് അക്കങ്ങളും എക്സ്പിയറി ഡേറ്റും നല്‍കുക.
നിങ്ങളുടെ യുപിഐ പിന് സജ്ജീകരിക്കാന്‍ ഇപ്പോള്‍ ലഭിച്ച ഒടിപി ഉപയോഗിക്കുക.
ഇപ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിജയകരമായി ഫോണ്‍പേയില്‍ ലിങ്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ഫോണ്‍പേ നല്കുന്ന എല്ലാ സേവനങ്ങള്‍ക്കും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം.

