കോട്ടയം നഗരസഭാ ഭരണം ഒറ്റവോട്ടിന് നിലനിര്‍ത്തി യുഡിഎഫ്

കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 21നെതിരെ 22 വോട്ടുകള്‍ നേടി യുഡിഎഫ് പ്രതിനിധി ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭാ അധ്യക്ഷയായി. യുഡിഎഫിന് 22, എല്‍ഡിഎഫിന് 22, ബിജെപിക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം.

എന്നാല്‍, എല്‍ഡിഎഫിലെ ഒരു അംഗം ആരോഗ്യപരമായ കാരണത്താല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് ഒരു വോട്ടിന് ഭരണം നിലനിര്‍ത്തുകയായിരുന്നു. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആവുകയായിരുന്നു. ഒടുവില്‍ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്‌സണാവുകയുമായിരുന്നു.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എല്‍ഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില.