യുവാക്കളില്‍ ഏറെ ജനപ്രിയമായ സോഷ്യല്‍മീഡിയ ആപ്പ് ആണ് ഇന്‍സ്റ്റഗ്രാം. കഴിഞ്ഞ വര്‍ഷമാണ് കമ്പനി അവരുടെ പ്ലാറ്റ്ഫോമില്‍ റീല്‍സ് ഫീച്ചര്‍ അവതരിപ്പിച്ചത്. റീലുകളുടെ ഓഡിയോ സേവ് ചെയ്യാനും വഴിയുണ്ട്. വളരെ ലളിതമായി ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഓഡിയോകള്‍ സേവ് ചെയ്യുന്നത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
ഇന്‍സ്റ്റഗ്രാം റീലുകളില്‍ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാമെന്ന് നോക്കാം…
നിങ്ങള്‍ക്ക് സേവ് ചെയ്യാനും പങ്കിടാനും താല്‍പ്പര്യമുള്ള റീല്‍ പ്ലേ ചെയ്യുക.
സ്ക്രീനിന്റെ താഴെ ഇടത് കോണിലുള്ള ഓഡിയോയുടെ പേര് തിരഞ്ഞെടുക്കുക, നിങ്ങളെ ഓഡിയോ പേജിലേക്ക് നയിക്കും.
മുകളില്‍ വലത് കോണില്‍, നിങ്ങള്‍ സേവ്, ഷെയര്‍ ഐക്കണുകള്‍ കാണാന്‍ കഴിയും.
ഏറ്റവും താഴെ, ‘യൂസ് ഓഡിയോ’ ഓപ്ഷന് കാണാന്‍ കഴിയും.
ഓഡിയോ സേവ് ചെയ്യാനും ഷെയര്‍ ചെയ്യാനും റീലിന്റെ താഴെ വലത് കോണില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്യുക.
സേവ് ചെയ്യുക, ഷെയര്‍ ചെയ്യുക എന്നീ ഓപ്ഷനുകള്‍ കാണാന്‍ കഴിയും.
ഇനി സേവ് ചെയ്ത ഓഡിയോ എങ്ങനെ കാണാമെന്ന് നോക്കാം…
സേവ് ചെയ്യുന്ന വീഡിയോസ് കാണുന്നതിന് റീല്‍സ് സെക്ഷനിലെ മ്യൂസിക് ലൈബ്രറിയിലേക്ക് പോകുക. അവിടെ ‘ഫോര്‍ യു’ ‘പോപ്പ്’ എന്നീ കാറ്റഗറികള്‍ക്ക് ഒപ്പം ‘സേവ്ഡ്’ ഓപ്ഷനും കാണാന്‍ കഴിയും. മെയിന്‍ മെനുവിലെ ‘സേവ്ഡ്’ ഓപ്ഷനില്‍ നിന്നും സേവ് ചെയ്ത റീലുകളഉം ഓഡിയോ പേജുകളും നേരിട്ട് ആക്സസ് ചെയ്യാനും അവസരം ഉണ്ട്.

