പുത്തന്‍ സവിശേഷതയുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍. മികച്ച ഉപഭോക്തൃ അനുഭവത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കിയാണ് വാട്‌സ്ആപ്പ് സവിശേഷതകള്‍ പുറത്തിറക്കുന്നത്. പുതിയ ഫീച്ചര്‍ വരുന്നതോടെ കൂടുതല്‍ സ്വകാര്യത വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. നിലവില്‍ ലാസ്റ്റ് സീന്‍ എല്ലാവരില്‍ നിന്നും മറച്ച് വെക്കാനുള്ള ഫീച്ചറാണ് ആപ്പില്‍ ഉള്ളത്. ഇതില്‍ കൂടുതല്‍ ഓപ്ഷന്‍സ് നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.
നിലവില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ‘ലാസ്റ്റ് സീന്‍’ സ്റ്റാറ്റസ് എല്ലാവരില്‍ നിന്നും മറച്ച് വെക്കാന്‍ സാധിക്കും. അതല്ലെങ്കില്‍ അവരുടെ കോണ്‍ടാക്റ്റുകള്‍ക്ക് മാത്രം കാണാവുന്ന രീതില്‍ ആക്കാനോ മറ്റാരും കാണാത്ത രീതിയിലേക്ക് മാറ്റാനോ സാധിക്കും. പുതിയ ഫീച്ചറില്‍ മറ്റൊരു ഓപ്ഷന്‍ കൂടി വരും. പുതിയ ഓപ്ഷന്‍ സ്റ്റാറ്റസ് കാണുന്ന ആളുകളെ തിരഞ്ഞെടുക്കുന്ന പോലെ ചില ആളുകളെ ഒഴിവാക്കികൊണ്ട് നമ്മുടെ കോണ്‍ടാക്റ്റ്‌സിലെ മറ്റ് ആളുകള്‍ക്ക് മാത്രം ലാസ്റ്റ് സീന്‍ കാണാനുള്ള ഓപ്ഷന്‍ നല്‍കും. മൈ കോണ്‍ടാക്റ്റ്‌സ് എക്‌സപ്റ്റ് എന്ന ഓപ്ഷനാണ് ഇതിനായി ലഭിക്കുക.
ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റ് കാണാനുള്ള ആക്സസ് ആരെയൊക്കെ ഒഴിവാക്കണമെന്ന് തിരഞ്ഞെടുക്കാനും നിങ്ങള്‍ക്ക് കഴിയും. ഈ ഫീച്ചറിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. എന്നാല്‍, നിങ്ങള്‍ ആരെയെങ്കിലും ഇത്തരത്തില്‍ ലാസ്റ്റ് സീന്‍ കാണുന്നതില്‍ നിന്നും ഒഴിവാക്കിയാല്‍ അവരുടെ ലാസ്റ്റ് സീന്‍ നിങ്ങള്‍ക്കും കാണാന്‍ സാധിക്കുകയില്ല.

