ടി-20 ലോകകപ്പ്: നാമാവശേഷമായി നമീബിയ; അത്യുജ്ജ്വലം അഫ്ഗാന്‍!

ടി-20 വേള്‍ഡ് കപ്പില്‍ അത്യുജ്ജ്വല വിജയവുമായി അഫ്ഗാന്റെ തിരിച്ചു വരവ്. പാകിസ്ഥാനോട് ഏറ്റ പരാജയത്തിന് ശേഷം നേടിയ ഈ ആധികാരിക വിജയം അഫ്ഗാന്റെ സാധ്യതകള്‍ നിലനിര്‍ത്തി.

62 റണ്‍സിന്റെ വിജയമാണ് മുഹമ്മദ് നബിയുടെ അഫ്ഗാന്‍ ടീം സ്വന്തമാക്കിയത്. മറ്റുള്ള ടീമുകളെല്ലാം ടോസ് ലഭിച്ചാല്‍ ബൗളിംഗ് തിരഞ്ഞെടുക്കുമ്പോള്‍ നമീബിയക്കെതിരെ ടോസ് ലഭിച്ച ശേഷം മുഹമ്മദ് നബി ഒരിക്കല്‍ കൂടി ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. 161 റണ്‍സ് എന്ന വെല്ലുവിളി ഉയര്‍ത്തുന്ന വിജയലക്ഷ്യമാണ് അഫ്ഗാന്‍ നമീബിയക്ക് നല്‍കിയത്. എന്നാല്‍, നമീബിയക്ക് ഇത് വളരെ പ്രയാസകരമായിരുന്നു. ഒന്‍പത് വിക്കറ്റിന് 98 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ 160 ലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, നബിയുടെ തകര്‍പ്പന്‍ ഇന്നിങ്സ് അവരെ ഈ സ്‌കോറിലെത്തിക്കുകയായിരുന്നു.