മുംബൈ: കൂടുതൽ സുരക്ഷ നൽകണമെന്ന ആവശ്യവുമായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ യൂണിറ്റ് സോണൽ ഡയറക്ടർ സമീർ വാങ്കെഡെയുടെ ഭാര്യ ക്രാന്തി രേദ്കറെ വാങ്കഡെ. തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ക്രാന്തി രേദ്കറെ വ്യക്തമാക്കി. കുറച്ചു ദിവസം മുൻപ് മൂന്നുപേർ വന്ന് വീട് നിരീക്ഷിച്ചശേഷം പോയി. അവർ വളരെയേറെ അപകടകാരികളാണെന്നും അവർക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന കാര്യത്തിൽ യാതൊരു അറിവുമില്ലെന്നും ക്രാന്തി പറഞ്ഞു.
കുടുംബത്തിനു സുരക്ഷ നൽകണം. വളരെ ചെറിയ കുട്ടികളാണ് തനിക്കുള്ളത്. അതുകൊണ്ട് തന്നെ അവരുടെ സുരക്ഷ പ്രധാനമാണ്. തങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ അവരെ ആരു സംരക്ഷിക്കുമെന്ന് ക്രാന്തി ചോദിക്കുന്നു. അതേസമയം പട്ടിക ജാതി ദേശീയ കമ്മിഷൻ വൈസ് ചെയർമാൻ അരുൺ ഹൽദാർ സമീർ വാങ്കഡെയുടെ വീട്ടിൽ സന്ദർശനം നടത്തി. ചില രേഖകളുടെ ഒറിജിനൽ കാണുന്നതിനാണ് അരുൺ ഹൽദാർ എത്തിയതെന്നാണ് ക്രാന്തി വിശദമാക്കുന്നത്. തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർത്തിയവർക്കെതിരെ അന്വേഷണം നടക്കും. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറുമെന്നും ക്രാന്തി കൂട്ടിച്ചേർത്തു.
ക്രാന്തി പ്രതികരിച്ചു. അറിയിച്ച് കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. സമീറിന്റെയും ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ട്. ക്രാന്തി രേദ്കറെ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
അജ്ഞാതർ പിന്തുടരുന്നുവെന്ന പരാതിക്ക് പിന്നാലെ നേരത്തെ സമീർ വാങ്കെഡെയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. സമീർ വാങ്കെഡെയുടെ അംഗരക്ഷകരുടെയും സായുധ സുരക്ഷാഭടന്മാരുടെയും എണ്ണം വർധിപ്പിക്കുകയും മുംബൈയിലെ എൻ.സി.ബി. ഓഫീസിന് മുന്നിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കുകയും ചെയ്തിരുന്നു. ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത് സോണൽ ഡയറക്ടറായ സമീർ വാങ്കെഡയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി. സംഘമായിരുന്നു.

