തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമവിരുദ്ധ മത്സ്യബന്ധം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും ഇതിനെ ഇതര സംസ്ഥാനങ്ങളിലേക്ക് വളത്തിനായി കയറ്റി അയക്കുന്നതും തടയും. മത്സ്യകൃഷിക്ക് ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നും മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ റസ്റ്ററന്റ് വിഴിഞ്ഞത്ത് ഉടന്‍ തുടങ്ങുമെന്നും ആറ് മാസത്തിനകം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശത്ത് മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും 109 ആംബുലന്‍സ് മാതൃകയില്‍ ഇത് നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം,സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപെകൊണ്ട ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് അറിയിപ്പു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

