കേരളത്തെ കൊള്ളയടിക്കുന്ന പദ്ധതി; കെ റെയിൽ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത. കെ റെയിൽ – സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തെ കൊള്ളയടിക്കുകയും കൊലയ്ക്ക് കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതു കൊള്ളമുതലിന്റെ താൽപര്യം മാത്രം മുൻനിർത്തിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സമിതി സംസ്ഥാന ചെയർമാൻ എംപി. ബാബുരാജാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടന ചടങ്ങളിൽ അധ്യക്ഷത വഹിച്ചു. അതേസമയം പദ്ധതിയ്ക്ക് വേണ്ടി കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ എങ്കിലും ചെലവാകുമെന്നും കേരളം മുഴുവൻ വിറ്റാലും ഈ കടം വീട്ടാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന കെ റെയിൽ – സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി കെ ശൈവപ്രസാദ് സിൽവർലൈൻ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രഷ്ട്രീയ സാമൂഹി, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.