ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി കൊണ്ട് തങ്ങള്‍ കഷ്ടപ്പെടുകയാണെന്ന് പാകിസ്ഥാന്. ഇതേ തുടര്‍ന്ന് സഹായവുമായി സൗദി അറേബ്യ രംഗത്ത് എത്തി. ഇന്ധന പ്രതിസന്ധി മറികടക്കാനും സൗദി പാകിസ്ഥാന് സഹായം നല്കി. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനോട് അപേക്ഷിക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
പാക് പ്രധാനമന്ത്രിയുടെ അപേക്ഷ പരിഗണിച്ച സല്മാന് രാജകുമാരന് മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. 1.2 ബില്യണ്‍ ഡോളര്‍ സംസ്കരിച്ച പെട്രോളിയം ഉല്പന്നങ്ങള് വാങ്ങുന്നതിനായി സല്മാന് പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്ന് ഇമ്രാന് പറഞ്ഞു. സൗദി എന്നും പ്രയാസകരമായ സമയത്ത് ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന് ഖാന് ട്വിറ്ററിലൂടെ പ്രതികരിച്ചു.

