കൊച്ചി: സിറോ മലബാര്‍ സഭയെ വലച്ച വിവാദമായ ഭൂമി ഇടപാട് കേസില്‍ വീണ്ടും വഴിതിരിവ്.സഭയ്ക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു. നിലവിലെ പ്രതിപ്പട്ടികയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പേരാണ് ളള്ളത്. ഇവര്‍ക്ക് പുറമെ ഭൂമി വാങ്ങിയവരും ഇടനിലക്കാരും പ്രതിപ്പട്ടികയിലുണ്ട്. ആധാരത്തില്‍ ഭൂമിയുടെ യഥാര്‍ത്ഥ വില കുറച്ച് കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപ്പാട് നടത്തി എന്നാണ് കേസ്. ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പിന് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.
കേസില്‍ ഹൈകോടതി ഉത്തരവ് പ്രകാരം റവന്യുവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നോ?,തണ്ടപ്പേര് തിരുത്തിയോ? തുടങ്ങിയ കാര്യങ്ങളാണ് റവന്യു സംഘം അന്വേഷിക്കുന്നത്. അതേസമയം, കര്‍ദ്ദിനാള്‍ ഈ കേസില്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവച്ചിരുന്നു.
പൊലീസ് അന്വേഷണത്തില്‍ വ്യാജപട്ടയം നിര്‍മ്മിച്ചും ഭൂമി ഇടപ്പാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശികളെ തിരിച്ചറിഞ്ഞ് കൂടുതല്‍ അന്വേഷണത്തിന് പൊലീസ് സംഘം ശുപാര്‍ശ ചെയ്തിരുന്നു.

