ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയതായി നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും ഇതിഹാസ പുരുഷന്മാരുടെയും,സ്വതന്ത്ര സമര സേനാനികളുടെയും പേര് നല്കി സംസ്ഥാന സര്‍ക്കാര്‍. ബിജ്നോര്‍, ഫത്തേപൂര്‍, ചന്ദൗലി,സിദ്ധാര്‍ത്ഥ് നഗര്‍ എന്നിവിടങ്ങളില്‍ ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. നാല് ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാക്കി മാറ്റുകയായിരുന്നു സര്‍ക്കാര്‍.
ഫത്തേപൂര്‍ ആശുപത്രിക്ക് സ്വതാന്ത്ര്യസമര സേനാനിയുടെ ഓര്‍മ്മയ്ക്കായി അമര്‍ ഷഹീദ് ജോധാ സിങ് അതയ്യ ഠാക്കൂര്‍ ദരിയാവ് സിങ് എന്നും, ബിജ്നോര്‍ ആശുപത്രി പാണ്ഡവരുടെയും കൗരവരുടെയും അമ്മാവനായ വിദുരരുടെ പേരിലും, അഗോരി വിഭാഗ സ്ഥാപകന്‍ എന്നറിയപ്പെടുന്ന ബാബാ കീനറാമിന്റെ പേരില്‍ ചൗന്ദലി ആശുപത്രിയും, സിദ്ധാര്‍ത്ഥ് ആശുപത്രി മാധവ് പ്രസാദ് ത്രിപാഠി എന്നും അറിയപ്പെടും.
ഡിയോറിയയിലെ മെഡിക്കല്‍ കോളേജ് ദേവരാഹ ബാബയുടെയും വിശ്വാമിത്രന്റെ പേര് ഗസ്സിപൂരിലെ മെഡിക്കല്‍ കോളേജിനും നല്‍കും. വിന്ധ്യവാസിനിയുടെ പേരില്‍ മിര്‍സാപൂരിലെ ആശുപത്രിയും, ഡോ. സോണലാല്‍ പട്ടേലിന്റെ പേരില്‍ പ്രതാപ് ഗഡിലെ ആശുപത്രിയും അവന്തിബായ് ലോധിയുടെ പേരില്‍ ഇറ്റയിലെ ആശുപത്രിയും അറിയപ്പെടും.

