തിരുവനന്തപുരം: സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത്.വ്യക്തിപരമായിട്ട് താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചിട്ടില്ലെന്ന് സതീശന് വ്യക്തമാക്കി. കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയിട്ടും മുഖ്യമന്ത്രി അത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയില്ല. അതിനെയാണ് വിമര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ ആദ്യ ദിവസം കൊക്കയാറില്‍ എത്തിയത് ജനപ്രതിനിധികള്‍ മാത്രമാണ്. രണ്ടാം ദിവസമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
വിജയരാഘവന്റെ പദവിയ്ക്ക് നിരക്കാത്ത വര്‍ത്തമാനമാണ് നടത്തിയതെന്ന പ്രസ്താവന ശരിയല്ല. വിജയരാഘവന് പിണറായി സഭയിലെ ആസ്ഥാന വിദൂഷകനാണെന്നും സതീശന് പരിഹസിച്ചു.

