ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ ഇനി ടിക്കറ്റ് ഉറപ്പാക്കിയവര്‍ക്ക് മാത്രം പ്രവേശനം

ഷാര്‍ജ: വിമാന ടിക്കറ്റ് ഉറപ്പാക്കിയ യാത്രക്കാര്‍ മാത്രമേ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ എത്താന്‍ പാടുള്ളൂവെന്ന് അധികൃതര്‍. വിമാനത്താവളത്തിലേയ്ക്ക് പ്രവേശനം യാത്ര ഉറപ്പാക്കിയ ടിക്കറ്റുള്ളവര്‍ക്ക് മാത്രമായി കര്‍ശനമാക്കിയതായി അറിയിച്ചതായും എയര്‍ ഇന്ത്യാ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂറിനും മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ വരേണ്ട ആവശ്യമില്ല. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സ്വന്തമായി പിപിഇ കിറ്റില്ലാത്തവര്‍ക്ക് ടെര്‍മിനലിനകത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വെന്‍ഡിങ് മെഷീനില്‍ നിന്ന് അവ സ്വന്തമാക്കാമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.