ലണ്ടന്‍: അമേരിക്കയിലേയും ചൈനയിലേയും സിംഗപ്പൂരിലേയും ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് ഒരു പുതിയ വൈറസിനെ നിര്‍മ്മിക്കുവാനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് സമാനമായ വകഭേദങ്ങളുടെ ജനിതകഘടന മിശ്രണം ചെയ്ത് ഒരു പുതിയ വൈറസിന് രൂപം കൊടുക്കാനായിരുന്നു പദ്ധതി. യു എസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സിയിലായിരുന്നു ഈ പദ്ധതി സമര്‍പ്പിച്ചത്. 2018-ല്‍ ഇതിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച അപേക്ഷയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.
സമാനമായതും പരസ്പരം ഏറെ ബന്ധപ്പെട്ടിരിക്കുന്നതുമായ വകഭേദങ്ങളുടെ ആര്‍ എന്‍ എ ഡാറ്റ സ്വരൂപിക്കുകയും പൂര്‍ണ്ണ ദൈര്‍ഘ്യത്തില്‍ ജിനോമുകളെ താരതമ്യംചെയ്യുകയും അതുപോലെ അനന്യ സാധാരണമായ സിംഗിള്‍ ന്യുക്ലിയോടൈഡ് പോളിമോര്‍ഫിസത്തിനായി അന്വേഷണം നടത്തുകയുമായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. പിന്നീട് അനുയോജ്യമായ ജിനോമുകള്‍ കൃത്രിമ മാര്‍ഗ്ഗം വഴി വികസിപ്പിച്ചെടുക്കും. ഇങ്ങനെ നിര്‍മ്മിച്ചാല്‍ ലോകത്തില്‍ പൂര്‍വ്വികരില്ലാത്ത ഒരു പുതിയ വൈറസ് ജന്മം എടുക്കും എന്നാണ് ലോകാരോഗ്യ സംഘടനയിലെ ഒരു വിദഗ്ദന്‍ പറഞ്ഞത്.
സാര്‍സ് കോവ്-2 വൈറസിനോട് സമാനതകള്‍ പുലര്‍ത്തുന്ന മറ്റൊരു വൈറസിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് തന്നെ ഈ പരീക്ഷണം നടന്നു എന്ന സംശയത്തിന് ബലം നല്‍കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദഗ്ദന്‍ പറയുന്നു. കോവിഡ് വൈറസുമായി ഏതെങ്കിലും വിധത്തില്‍ സമാനതകള്‍ പുലര്‍ത്തുന്നത് കഴിഞ്ഞ മാസം ലാവോസില്‍ കണ്ടെത്തിയ ബനാല്‍-52 എന്ന വകഭേദമാണ്. ഇതിനു തന്നെ കോവിഡ്-19 വൈറസിന്റെ ജിനോമുമായി 96.8 ശതമാനം സമാനതകള്‍ മാത്രമാണുള്ളത്.
കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന് അത്തരത്തിലൊരു പൂര്‍വ്വികനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തേ പ്രസ്താവിച്ച പദ്ധതിയുടെ ഉദ്ദേശം തന്നെ ഇത്തരത്തില്‍ നൂറു ശതമാനം ഒരു പുതിയ വൈറസിനെ നിര്‍മ്മിക്കലായിരുന്നു എന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദന്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പ്യുട്ടര്‍ സ്വീകെന്‍സിംഗില്‍ നിന്നും വൈറല്‍ ജ്‌നിനോം കൃത്രിമമായി സൃഷ്ടിച്ചെടുക്കും. അതോടെ പ്രകൃതിയില്‍ ഇതുവരെ നിലനിന്നിട്ടില്ലാത്ത ഒരു വൈറസ് ജിനോം ജന്മമെടുക്കും. എന്നാല്‍ ഇത് തീര്‍ത്തും ഒരു സ്വാഭാവിക വൈറസായി മാത്രമേ തോന്നുകയുമുള്ളു.
എന്നാല്‍, ഈ പദ്ധതിക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. 18 മാസങ്ങള്‍ക്ക് ശേഷം വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടില്‍ സൂക്ഷിച്ചിരുന്ന വൈറല്‍ സ്‌ട്രെയിന്‍സ് ഡാറ്റാബേസ് അവിടെനിന്നും നീക്കം ചെയ്തു. ശാസ്ത്രജ്ഞര്‍ ഏത് പ്രൊജക്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് ആരും മനസ്സിലാക്കാതെ ഇരിക്കാനായിരുന്നു ഈ മുന്‍ കരുതല്‍. ഡസാക്ക് എക്കോ ഹെല്‍ത്ത് അലയന്‍സ്, വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന, സിംഗപ്പൂരിലെ ഡ്യുക്ക് എന്‍ യു എസ് എന്നിവര്‍ക്ക് വേണ്ടി ബ്രിട്ടീഷ് സുവോളജിസ്റ്റായ പീറ്റര്‍ ഡസാക്കായിരുന്നു ഈ പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചതെന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാത്തരം കൊറോണ വൈറസുകള്‍ക്കും എതിരായ വാക്‌സിന്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ പ്രധാന ഉദ്ദേശ്യം.
സമാനമായ ഒരു പദ്ധതിക്ക് അമേരിക്കയും ധനസഹായം നല്‍കിയിരുന്നതായി കഴിഞ്ഞമാസം വെളിപ്പെട്ടിരുന്നു. ഈ പരീക്ഷണത്തിനിടയില്‍, അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാനും അവരില്‍ നിന്ന് അത് പുറത്തേക്ക് വ്യാപിക്കുവാനുമുള്ള സാധ്യത എക്കോ ഹെല്‍ത്ത് അലയന്‍സ് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരീക്ഷണത്തിനായി വുഹാന്‍ ലാബില്‍ ശേഖരിച്ചിരുന്ന ഒരു കൊറോണ വൈറസില്‍ നിന്നുള്ള ഒരു സ്‌പൈക്ക് ജീന്‍ ഉപയോഗിച്ച് മറ്റൊരു വൈറസിന്റെ ജനിതക ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

