കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രിയ ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യം അവസാനമായി സിനിമയ്ക്കു വേണ്ടി ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന സിനിമയ്ക്കു വേണ്ടി ആലപിച്ച ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടന്‍ തന്നെ സൂപ്പര്‍ ഹിറ്റുമായി. വിവേകിന്റെ വരികള്‍ക്ക് ഡി. ഇമ്മനാണ് സംഗീതം.
എസ്പിബിയുടെ നിരവധി ഹിറ്റ് ഗാനങ്ങളില്‍ രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. മുത്തു, അണ്ണാമലൈ, ദളപതി തുടങ്ങി അവസാനം പുറത്തിറങ്ങിയ ദര്‍ബാറിലും എസ്പിബി രജനീകാന്തിന് വേണ്ടി പാടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25 നായിരുന്നു എസ്പിബി കോവിഡ് ബാധിച്ചുളള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അന്തരിച്ചത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന അണ്ണാത്തെ ശിവയാണ് സംവിധാനം ചെയ്യുന്നത്. നയന്‍ താര, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. മീന, ഖുഷ്ബു, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളായി എത്തുന്നത്. പളനിസ്വാമിയാണ് ഛായാഗ്രഹകന്‍. നവംബര്‍ നാലിന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

