പാല ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം തീവ്രവാദ കെണികൾക്കെതിരെ ജാഗ്രത പുലർത്താനുള്ള ശ്രമമെന്ന് തൃശൂർ അതിരൂപത മുഖപത്രം

തൃശൂർ: പാല ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം തീവ്രവാദ കെണികൾക്കെതിരെ ജാഗ്രത പുലർത്താനുള്ള ശ്രമമെന്ന് തൃശൂർ അതിരൂപത മുഖപത്രം. വിവേക പൂർവ്വമായ അന്വേഷണത്തിന് പകരം പാലാ ബിഷപ്പിന്റെ വാക്കുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും തൃശൂർ അതിരൂപത മുഖപത്രം വ്യക്തമാക്കുന്നു. മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ച ‘വിവാദമോ വിവേകമോ’ എന്ന ലേഖനത്തിൽ പറയുന്നു.

ഇടതുപക്ഷ സർക്കാരിനെതിരെയും ലേഖനം വിമർശനം ഉന്നയിക്കുന്നുണ്ട്. ബിഷപ്പിന്റെ പരാമർശത്തിനെതിരെ പല സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുവന്നത് തീവ്രവാദികൾക്കെതിരെ ഉയർന്ന പൊതുജനശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്ന സംശയം ബലപ്പെടുന്നുവെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിഷപ്പിന്റെ പരാമർശം മതസ്പർധ ഉണ്ടാക്കാനായിരുന്നില്ല. എന്നിട്ടും അതിനെ അത്തരത്തിൽ വിമർശിച്ചു. അതേ സമയം മയക്കമരുന്നുകൾ വ്യാപാരം ചെയ്യുന്നതിനെയോ അതുപയോഗിച്ച് മതതീവ്രവാദികൾ നടപ്പാക്കുന്ന ഹിഡൻ അജണ്ടകളെയോ ആരും തള്ളപ്പറയുന്നില്ല. ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങൾ പടനയിക്കുന്നത് നാർക്കോട്ടിക് ജിഹാദിനെ പരോക്ഷമായി ശരിവെക്കുന്നതും പിന്തുണക്കുന്നതുമാണെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു.