വേറിട്ട വിനോദങ്ങള്‍ക്ക് തുടക്കം കുറിച്ച് അബൂദാബി, ട്രെന്‍ഡായി വെള്ളത്തിനടിയിലെ ഹോക്കി !

അബൂദാബി: വേറിട്ട വിനോദങ്ങള്‍ക്ക് തുടക്കം കുറിച്ച് അബൂദാബി. വെള്ളത്തിനടിയിലെ ഹോക്കിയാണ് പുതിയ ട്രെന്‍ഡ്. ഈ മല്‍സരങ്ങളുമായി നിരവധി പേരാണ് സജീവമായിരിക്കുന്നത്.

വിദേശരാജ്യങ്ങളിലൊക്കെ ശ്രദ്ധയാകര്‍ഷിക്കുന്ന വേറിട്ട കായികവിനോദമാണ് അബൂദബിയിലും പ്രചാരത്തിലെത്തിയിരിക്കുന്നത്.

നീളംകുറഞ്ഞ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആറുപേരാണ് രണ്ടുടീമുകളായി മല്‍സരിക്കുന്നത്. വെള്ളത്തിനടിയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി ‘തുഴച്ചില്‍ ഉപകരണം’ കാലിലണിഞ്ഞും ഓക്സിജന്‍ മാസ്‌ക് ധരിച്ചുമാണ് കളിക്കാര്‍ ഏറ്റുമുട്ടുന്നത്.

നീന്തല്‍ വൈദഗ്ധ്യവും ഹോക്കി കളിമികവും ഒത്തുചേര്‍ന്നൊരു അഭ്യാസിക്കു മാത്രമേ ഈ ഹോക്കികളി വഴങ്ങൂ എന്നതാണ് ഈ മല്‍സരത്തിന്റെ പ്രത്യേകത.