ബെംഗളൂരു: ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ നടന്ന റെയ്ഡില്‍ 28 പേര് അറസ്റ്റില്‍. മലയാളികളുടെ നേതൃത്വത്തില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായവരില്‍ നാല് മലയാളി യുവതികളും ഉള്‍പ്പെട്ടിട്ടുണ്ട്.
അനേക്കല്‍ ഗ്രീന്‍വാലി റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഐടി കമ്പനി ജീവനക്കാരും, ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികളുമുണ്ടെന്നാണ് വിവരം. സ്ഥലത്ത് നിന്നും നിരോധിച്ച ലഹരി ഉല്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സെപ്തംബറിലും ബെംഗളൂരു നഗരത്തില്‍ ലഹരിമരുന്ന് വില്പന നടത്തിയ മലയാളികളടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. 40 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്ന് പിടികൂടിയത്.

