പൊലീസുകാര്‍ക്കിടയില്‍ വ്യാപകമായി കോവിഡ്; ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥ

എറണാകുളം എറണാകുളത്ത് പൊലീസുകാര്‍ക്കിടയില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച് കൊവിഡ്. 120 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍, ഞാറയ്ക്കല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. ഇതേ തുടര്‍ന്ന് പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പൊലീസുകാര്‍ ഇല്ലാത്ത അവസ്ഥയാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലായിരുന്നു. 25,772 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതില്‍ 3194 കേസുകളും എറണാകുളത്തായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.