25 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യണം; ഗൂഗിളിനും ഫേസ്ബുക്കിനും നിർദ്ദേശം നൽകി കോടതി

ന്യൂഡൽഹി: 25 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. ആജ് തക് ബ്രാൻഡുമായി സാമ്യതയുള്ള വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഡൽഹി ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഈ വെബ്‌സൈറ്റുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഗൂഗിളിനും ഫേസ്ബുക്കിനും കോടതി നിർദ്ദേശം നൽകി. ഈ വെബ്‌സൈറ്റുകൾ ആജ് തക് എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ആജ് തകിന്റെ മാതൃ കമ്പനിയായ ലിവിങ് മീഡിയ കോടതിയെ അറിയിച്ചത്. ആജ് തക് ബ്രാൻഡിന് ഇവർ അപകീർത്തിയുണ്ടാക്കുകയാണെന്നും ലിവിങ് മീഡിയ കോടതിയിൽ വിശദമാക്കി. ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.