ചെന്നൈ: തെന്നിന്ത്യന്‍ യുവതാരം ശിവകാര്‍ത്തികേയന്‍ ചെന്നൈ അരിങ്ങന്നാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ഒരു സിംഹത്തെയും ആനയെയും ആറ് മാസത്തേക്ക് ദത്തെടുത്തു. വിഷ്ണു എന്ന ആണ്‍ സിംഹത്തെയും പ്രകൃതി എന്ന പെണ്‍ ആനയെയുമാണ് താരം ദത്തെടുത്തിരിക്കുന്നത്.
മനുഷ്യനും മൃഗവും തമ്മില്‍ അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് പൊതു ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക പദ്ധതി സുവോളജിക്കല്‍ പാര്‍ക്ക് കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ 2018 -ല്‍ അദ്ദേഹം അനു എന്ന കടുവയെ ദത്തെടുക്കുകയും രണ്ട് വര്‍ഷത്തേക്ക് ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

