ടോക്കിയോ: പാരാലിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കി ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം.
പുരുഷന്‍മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വിന്ദറിന്റെ മെഡല്‍ നേട്ടം. ഷൂട്ടോഫിലേക്ക് നീണ്ട മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ കിം മിന്‍ സുവിനെയാണ് താരം തോല്‍പ്പിച്ചത്.
ഇതോടെ ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. നിലവില്‍ രണ്ടു സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 13 മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ 37-ാം സ്ഥാനത്താണ്.

