ദുബായ്: അഫ്ഗാന്‍ നിയന്ത്രണം പിടിച്ചടക്കിയ താലിബാനു കീഴില്‍ നില്‍ക്കാന്‍ ടീം അംഗങ്ങള്‍ക്ക് ഭയമുണ്ടെന്ന് ക്രിക്കറ്റ് താരം നവീനുല്‍ ഹഖ്. ക്രിക്കറ്റില്‍ ഇടപെടില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നും നവീനുല്‍ പറഞ്ഞു.
സഹതാരങ്ങളുടെ കണ്ണുകളിലും ശബ്ദത്തിലുമൊക്കെ ഭയം നിറഞ്ഞിരിക്കുന്നു, അവരുടെ സന്ദേശങ്ങളിലും ഭയം കാണാം. കായികതാരങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ആര്‍ക്കും ഒന്നുമറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ജനങ്ങളെ സന്തോഷവാന്മാരാക്കുന്നത് ക്രിക്കറ്റാണ്, അത് അഫ്ഗാനിസ്ഥാന് വളരെ പ്രാധാന്യമുള്ള കാര്യവുമാണ്, ക്രിക്കറ്റ് എന്നാല്‍ അഫ്ഗാന്‍ ജനതക്ക് ഒരു ഗെയിം മാത്രമല്ല, പ്രശ്നങ്ങളെപ്പറ്റി ഒന്നോരണ്ടോ മിനിട്ട് മറന്ന് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കും. പക്ഷേ, പ്രശ്നങ്ങള്‍ വീണ്ടും മനസ്സിലേക്കെത്തും. രാജ്യം ഇങ്ങനെ പ്രശ്നത്തില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും നവീനുല്‍ ഹഖ് ചൂണ്ടിക്കാട്ടി.

