ചെന്നൈ: പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ചെന്നൈയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു.
വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളില്‍ ഇടക്കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു ചിത്ര.
രാജപാര്‍വൈയാണ് താരത്തിന്റെ ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു നടി. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്.
നടിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി താരങ്ങള്‍ ദുഖമറിയിച്ചിട്ടുണ്ട്.

