ഡല്‍ഹി: രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഇത് പ്രകൃതിയുടെ ചൈതന്യവും സമൃദ്ധിയും ആഘോഷിക്കാനുള്ള അവസരമാണെന്ന് ഉപരാഷ്ട്രപതി ആശംസ സന്ദേശത്തില്‍ പറഞ്ഞു.
ഓണത്തിന്റെ ശുഭകരമായ അവസരത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകളും നന്മകളും നേരുന്നു. കേരളത്തിലെ ഒരു പുരാതന ഉത്സവം എന്ന നിലയില്‍, ഓണം ഐതിഹാസിക രാജാവായ മഹാബലിയുടെ ഓര്‍മ്മകളെയാണ് ആദരിക്കുന്നത്.
പൂക്കളുടെ വര്‍ണ്ണാഭമായ ഈ ഉത്സവം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും പരമ്പരാഗത കളികള്‍, സംഗീതം, നൃത്തം എന്നിവയില്‍ മുഴുകുവാനും ശ്രേഷ്ഠമായ ‘ഓണസദ്യ’യില്‍ പങ്കെടുക്കുവാനുമുള്ള അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഉത്സവം നമ്മുടെ രാജ്യത്ത് സമാധാനവും സമൃദ്ധിയും സന്തോഷവും നല്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രോട്ടോകോളുകള്‍ പാലിച്ച് ആഘോഷിക്കണമെന്നും വെങ്കയ്യ നായിഡു അഭ്യര്‍ത്ഥിച്ചു.

