പൈറസിയെ പ്രോത്സാഹിപ്പിക്കരുത്; പുഷ്പയിലെ ഗാനം പുറത്തായ സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ പരാതി നല്‍കി

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ ഗാനം പുറത്തായ സംഭവത്തില്‍ പരാതി നല്‍കി അണിയറ പ്രവര്‍ത്തകര്‍.

പുഷ്പയുടെ മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടതില്‍ ഞങ്ങള്‍ വളരെയധികം അസ്വസ്ഥരാണെന്ന് സംഭവത്തില്‍ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് പ്രതികരിച്ചു.

അതിനാല്‍ തന്നെ വിഷയം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും, സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചു.

മാത്രമല്ല, കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ടെന്നും, പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ആരാധകര്‍ വളരെ ആകാക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയിലെ ഗാനം കഴിഞ്ഞദിവസമായിരുന്നു പുറത്തായത്.