നെയ്മറിന്റെ സാന്നിദ്ധ്യമാണ് പിഎസ്ജി തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് മെസ്സി

പാരിസ്: പിഎസ്ജി തിരഞ്ഞെടുക്കാനുള്ള കാരണം നെയ്മറിന്റെ സാന്നിദ്ധ്യമാണെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി. പാരിസിലെത്തിയ താരം പിഎസ്ജിയ്ക്കായി നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിഎസ്ജി തിരഞ്ഞെടുക്കാന്‍ കാരണം ബാഴ്സയിലെ സഹതാരമായിരുന്ന നെയ്മറിന്റെ ഇടപെടല്‍ ആണെന്നും, നെയ്മര്‍ തന്നെ ഒരുപാട് സഹായിച്ചു, തീര്‍ച്ചയായും നെയ്മറിന് നന്ദി പറയുന്നുവെന്ന് മെസ്സി അറിയിച്ചു

കൂടാതെ, അര്‍ജന്റീനയിലെ തന്റെ സഹതാരങ്ങളായ ഡി മരിയ, പെരഡെസ് എന്നിവരോടൊപ്പം കളിക്കാമെന്നുള്ള അവസരവും പ്രധാനമാണെന്നും, ചാംപ്യന്‍സ് ലീഗ് തന്നെയാണ് പ്രധാന ലക്ഷ്യമെന്നും, ലോകത്തെ ഏറ്റവും മികച്ച താരനിരയാണ് പിഎസ്ജിയുടേത്. അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു.

ബാഴ്‌സലോണയില്‍ നിന്നുള്ള താരത്തിന്റെ പടിയിറക്കം ഹൃദയഭേദകമായിരുന്നു. എന്നാല്‍, നെയ്മറിന്റെയും, ഡി മരിയയുടെയുമൊക്കെ സാന്നിദ്ധ്യം മെസ്സിക്ക് പിഎസ്ജി ഒരു പുതിയ തട്ടകമായി തോന്നിക്കില്ലെന്നു തീര്‍ച്ച.