ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരക്കാര്‍ക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് രേഖാമൂലം കത്തയച്ചു.
സംസ്ഥാനങ്ങള്‍ അവരുടെ ഇഷ്ടം പോലെയാണ് ജനങ്ങള്‍ക്ക് യാത്രാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും, എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രാ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങള്‍ ഏകീകൃത നയം സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ സിക്കിമും മഹാരാഷ്ട്രയും മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇക്കാര്യത്തില്‍ വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്.
ബംഗാള്‍, കര്‍ണാടക ഉള്‍പ്പെടെയുള്ളിടത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ കടക്കാന്‍ അനുമതിയുള്ളു
സംസ്ഥാനങ്ങളുടെ ഇത്തരം നിലപാടുകള്‍ ടൂറിസം മേഖലയെ ബാധിക്കുന്നുണ്ടെന്ന് നിരവധി സംഘടനകള്‍ നേരത്തെ, കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ കേന്ദ്ര നിര്‍ദേശം.

