തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ ഫലപ്രദം ആയുര്‍വ്വേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിയമസഭയില്‍ എംഎല്‍എ കെ.കെ രമയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നല്‍കിയത്.
കോവിഡ് ചികിത്സയ്ക്ക് ഭേഷജം എന്ന പദ്ധതിയാണ് നടപ്പാക്കിയത്. ഭേഷജത്തെക്കുറിച്ച് 2020 ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി 15 വരെ പഠനം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 21 മുതല്‍ ജൂലായ് നാലുവരെ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 1,01,218 പേരിലാണ് പഠനം നടത്തിയത്. മരുന്ന് ഉപയോഗിച്ചവരില്‍ 0.34 ശതമാനംപേര്‍ മാത്രമാണ് നിരീക്ഷണകാലയളവില്‍ പോസിറ്റീവ് ആയത്.
എന്നാല്‍, ഉപയോഗിക്കാത്തവരില്‍ 1.67 ശതമാനം പേര് പോസിറ്റീവായി. നിരീക്ഷണത്തിലിരിക്കെ ആയുര്‍വേദ മരുന്ന് ഉപയോഗിക്കുകയും പോസിറ്റീവ് ആവുകയും ചെയ്തവരില്‍ രോഗലക്ഷണങ്ങളുടെ തീവ്രത കുറവും ആയിരുന്നു. ഗുരുതരാവസ്ഥയിലല്ലാത്ത 9,855 കോവിഡ് രോഗികളില്‍ 95.87 ശതമാനം പേര്‍ക്കും മറ്റു പ്രശനങ്ങളൊന്നുമില്ലാതെ കോവിഡ് സുഖപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കോവിഡ് ചികിത്സയില്‍ ആയുര്‍വേദവും പരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കോവിഡിനെതിരെ അലോപ്പതിയെക്കാള്‍ മികച്ച ഫലം ലഭിച്ചിട്ടും നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായി മാത്രമാണ് ഇപ്പോള്‍ ഇത് പുറത്തുവന്നിരിക്കുന്നത്.

