ഒരു ആക്ഷന്‍ രംഗത്തില്‍ സംഭവിച്ച നഷ്ട്ടത്തെ കുറിച്ച് വെളിപ്പെടുത്തലുമായി മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മുട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുമ്പോഴാണ് ഇടതുകാലിന്റെ ലിഗ്‌മെന്റ് പൊട്ടിയത് സംബന്ധിച്ച കാര്യങ്ങള്‍ മമ്മൂട്ടി പൊതു സമൂഹത്തോട് തുറന്നു പറഞ്ഞത്.
ഇടതുകാലിന്റെ ലിഗ്‌മെന്റ് 21 വര്‍ഷം മുന്‍പ് പൊട്ടിയതിനെ തുടര്‍ന്ന് വേദന സഹിച്ചാണ് ജീവിക്കുന്നതെന്നും, സന്ധിമാറ്റിവെക്കല്‍ സര്‍ജറി റിസ്‌ക്ക് ഏറിയ കാര്യമാണ്. ഓപ്പറേഷന്‍ ചെയ്ത് കാല്‍ വീണ്ടും ചെറുതായാല്‍ ആളുകള്‍ കളിയാക്കുമെന്നും അതുകൊണ്ടാണ് ചെയ്യാത്തതെന്നുമാണ് താരം പറയുന്നത്.
ഈ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നതെന്നും, ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും, അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍ ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുകയാണ് ഇപ്പോള്‍.

