ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് കേസുകളിലെ വര്‍ധനവ് വ്യാകുലപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ എല്ലാം സഹോദരീ സഹോദരന്മാരും സുരക്ഷാ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിച്ച് സുരക്ഷരായി ഇരിക്കണമെന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ ആറുജില്ലകളില്‍ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി പി ആര്) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി പി ആര് 11.97 ശതമാനമാണ്.
സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു. മാത്രമല്ല, കര്‍ശനനിയന്ത്രണങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്.

