ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു പൂജാ റാണി . അള്‍ജീരിയയുടെ ഐചര്‍ക് ചായിബായ്‌ക്കെതിരെ സമ്പൂര്‍ണ ആധിപത്യത്തിലാണ് 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ പൂജയുടെ ജയം. സ്‌കോര്‍ 5-0.
ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടക്കാരിയാവും ഈ ഹരിയാനക്കാരി. മാത്രമല്ല, പൂജയുടെ കരിയറിലെ ആദ്യ ഒളിമ്പിക്‌സാണിത്.
ദുബായില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ താരം സ്വര്‍ണ മെഡല്‍ നേടിയിരുന്നു.

