വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ജനക്കൂട്ടം ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം !

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിട്ടു.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മാത്രമല്ല, വാക്സിനേഷന്‍ കേന്ദ്രത്തില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.