സാനിയ-അങ്കിത സഖ്യം പുറത്ത്; ടെന്നിസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് പരാജയം

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ടെന്നിസ് വനിതാ ഡബിള്‍സില്‍ പരാജയം. ഇന്ത്യയുടെ സാനിയ മിര്‍സ- അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി വഴങ്ങി പുറത്തായി. ആദ്യ സെറ്റ് 6-0ത്തിന്ന് അനായാസം നേടിയ ഇന്ത്യന്‍ സഖ്യം പിന്നീട് ഉക്രൈന്റെ കിച്ചെനോക്ക് സഹോദരിമാക്ക് (നദാലീയ- ല്യൂഡ്മില) മുന്നില്‍ പതറുകയായിരുന്നു. ആദ്യ സെറ്റില്‍ ഒരു പോയിന്റ് പോലും നേടാന്‍ കഴിയാതിരുന്ന കിച്ച്നോക്ക് സഹോദരിമാര്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും ടൈബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്. സ്‌കോര്‍: 6-0, 6-7, 8-10.

അനായാസ വിജയം മുന്നില്‍ക്കണ്ട് ഇറങ്ങിയ സാനിയ – അങ്കിത സഖ്യത്തിനുണ്ടായ അപ്രതീക്ഷിത പിഴവുകളാണ് വന്‍ തോല്‍വിയിലേക്ക് വഴിവെച്ചത്.