സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സിനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രചാരണം അസത്യമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സിനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നാലരലക്ഷം വാക്‌സിനുകളാണ് ഇനി നിലവില്‍ ബാക്കിയുള്ളതെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്‌സിന്‍ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്.ഈ ആഴ്ചയിലാണ് ഏറ്റവും അധികം പേര്‍ക്ക് വാക്‌സിന് നല്കിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്ക്കും വ്യാഴാഴ്ച 2.8 ലക്ഷം പേര്ക്കും വാക്‌സിന് നല്കിയിട്ടുണ്ട്.തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം.
കുറഞ്ഞ അളവില്‍ വാക്‌സിന്‍ എത്തുന്നതിനാലാണ് വേണ്ടത്ര സ്ലോട്ടുകള്‍ നല്കാന് കഴിയാത്തത്. കിട്ടുന്ന വാക്‌സിനുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുകയാണെന്നും മന്ത്രി വ്യക്തമാക്കി.