സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം, കേരളവും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: സ്പുട്‌നിക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്തി. തോന്നയ്ക്കലിലായിരിക്കും നിര്‍മാണ യൂണിറ്റ് ആരംഭിക്കുക. സംസ്ഥാനത്തിനായി വ്യവസായ വികസന കോര്‍പറേഷനും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് ചര്ച്ച നടത്തിയത്.

ബയോടെക്‌നൊളജിക്കല്‍ പാര്‍ക്കില്‍ യൂണിറ്റിനായി സ്ഥലം നല്കാമെന്നാണ് കേരളം നിര്‍ദേശിച്ചിരിക്കുന്നത്. താത്പര്യ പത്രം സംബന്ധിച്ച കരട് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ തയ്യാറാക്കി ഉടന്‍ കൈമാറും.റഷ്യക്ക് പുറത്ത് ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളിലാണ് നിലവില്‍ സ്പുട്‌നിക് വാക്‌സിന്‍ യൂണിറ്റുകളുള്ളത്.