ഒളിംമ്പിക്‌സ് വില്ലേജില്‍ കോവിഡ് വ്യാപിക്കുന്നു

ടോക്യോ: ഒളിംമ്പിക്‌സ് വില്ലേജില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു. രണ്ട് താരങ്ങള്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ ആകെ 86 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അമേരിക്കന്‍ പുരുഷ ബീച്ച് വോളിബോള്‍ താരം ടെയ്‌ലര്‍ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പര്‍ സ്‌കീറ്റ് ഷൂട്ടര്‍ ആംബര്‍ ഹില്‍സ് എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഡച്ച് സ്‌കേറ്റ്‌ബോര്‍ഡര്‍ കാന്‍ഡി ജേക്കബിനും കോവിഡ് കാരണം ഒളിമ്പിക്‌സ് നഷ്ടമാകും.