സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരാഗത യാത്രകളും തീര്‍ത്ഥാടനങ്ങളും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പന്‍ തീരുമാനമെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
അതേസമയം, മൂന്നാം തരംഗത്തെ നേരിടാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ച പ്രധാനമന്ത്രിയെ ഐഎംഎ അഭിനന്ദിച്ചു.പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഒട്ടേറെ മതപരമായ യാത്രകളും ചടങ്ങുകളും റദ്ദാക്കി. വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീംകോടതി എല്ലാവരും മൂന്നാം തരംഗത്തെ നേരിടുന്നതിന് ജാഗരൂകണമെന്നും നിര്‍ദേശിച്ചു.