കരീന കപൂറിന്റെ പുസ്തകത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍

ബീഡ്: കരീന കപൂറിന്റെ പുസ്തകത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍. ‘പ്രെഗ്നന്‍സി ബൈബിള്‍’ എന്ന തലക്കെട്ടില്‍ പ്രതിഷേധിച്ചാണ് ബീഡിലെ ക്രൈസ്തവ സംഘടന പൊലീസില്‍ പരാതി നല്‍കിയത്. നടിക്കെതിരെയും മറ്റു 2 പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്.ബൈബിള്‍ എന്ന വിശുദ്ധ പദം പുസ്തകത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതു ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കരീന കപുറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നു രചിച്ച പുസ്തകം ജഗ്ഗര്‍നട്ട് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.