എസ്എസ്എല്‍സി പരീക്ഷ : ഇത്തവണ 99.47% വിജയം

sivan kutty

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ പരീക്ഷ എഴുതിയ 99.47% പേര്‍ ഇത്തവണ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വര്‍ഷത്തേത് റെക്കോര്‍ഡ് വിജയമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65% കൂടുതല്‍. വിജയശതമാനം 99 ശതമാനം കടക്കുന്നത് ഇതാദ്യമായാണ്. ഇത്തവണ 4,21,887 റഗുലര്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടിയതായി ഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പുതിയ സ്‌കീം) 615 പേര്‍ പരീക്ഷയെഴുതിയതില്‍ 537 പേര്‍ ഉപരിപഠനത്തിനു യോഗ്യതനേടി. പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 346 പേരില്‍ 270പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കോവിഡ് കാരണം മൂല്യനിര്‍ണയ ക്യാംപുകള്‍ 57ല്‍നിന്ന് 72 ആയി ഉയര്‍ത്തിയിരുന്നു. 12,971 അധ്യാപകര്‍ ക്യാംപില്‍ പങ്കെടുത്തു.

• വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%).
• വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് (98.13%).
• വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (99.97%)
• വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല – വയനാട് (98.13%).
• ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം- 7838 പേര്‍ക്ക് എപ്ലസ് ലഭിച്ചു.