നടന്‍ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും പിഴയും

ചെന്നൈ: നടന്‍ വിജയിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് നടന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് വിമര്‍ശനം. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.സിനിമയിലെ ഹീറോ റീല്‍ ഹീറോ ആയി മറരുതെന്നും ഒരു ലക്ഷം രൂപ പിഴ രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലടയ്ക്കണമെന്നും നികുതി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്നും ഉത്തരവില്‍ പറയുന്നു.കഴിഞ്ഞവര്‍ഷം ബിഗില്‍ സിനിമ നിര്‍മ്മാണ കമ്പനിയുടെ പക്കലുള്ള കണക്കും നടന്‍ കൈപ്പറ്റിയ തുകയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.