കൊല്‍ക്കത്ത: പെര്‍സപ്റ്റ് ടാലന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ആന്‍ഡ് പെര്‍സപ്റ്റ് ഡി മാര്‍ക്ക് (ഇന്ത്യ) ലിമിറ്റഡില്‍ നിന്നും ലഭിക്കേണ്ട 35 കോടി രൂപ കിട്ടുന്നതിനു വേണ്ടി മുന്‍ ഇന്ത്യന്‍ ക്യാപ്ടനും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും അവരുടെ പേരിലുള്ള സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കമ്പനി ഉടമസ്ഥരുടെ പേരിലുള്ള സ്വത്തു വകകള്‍ ഇതിനോടകം തന്നെ അവരുടെ സുഹൃത്തുക്കളുടെ പേരിലേക്ക് മാറ്റാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കമ്പനിയുമായി ഏര്‍പ്പെട്ട കരാറിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മദ്ധ്യസ്ഥ കോടതിയുടെ മുമ്പാകെ വച്ച് കമ്പനി അധികൃതര്‍ 14.49 കോടി രൂപയും പലിശയും ഗാംഗുലിക്ക് നല്‍കണമെന്ന തീരുമാനം ഉണ്ടായി. ഈ തുക ഇപ്പോള്‍ പലിശയുള്‍പ്പെടെ 35 കോടിയോളം വരും. ഇത് ലഭിക്കുന്നതിനു വേണ്ടിയാണ് ഗാംഗുലി ഇപ്പോള്‍ കോടതിയെ സ
2021-07-14

