മികച്ചചിത്രം, മികച്ച ബാലതാരം എന്നിങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ സ്വനം ജൂലൈ പന്ത്രണ്ടിന് ഒടിടി റിലീസിന്. ദീപേഷ് ടി സംവിധാനം ചെയ്ത ചിത്രത്തില്‍ മാസ്റ്റര്‍ അഭിനന്ദ് അക്കോടന്‍, നിരഞ്ജന്,രമ്യ രാഘവന്,കവിത ശ്രീ, സന്തോഷ് കീഴാറ്റൂര്‍, രാജേന്ദ്രന് തായട്ട്, വിജയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തുല്‍സി ഫിലിംസിന്റെ ബാനറില്‍ രമ്യ രാഘവന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഡോക്ടര്‍ വത്സലന്‍ വാതുശ്ശേരി നിര്‍വഹിക്കുന്നു.
2021-07-12

