തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കും വലിയ ക്യൂവും വിവാദമായ പശ്ചാത്തലത്തില്‍ മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം. പരീക്ഷണം വിജയിച്ചാല്‍ ഓണക്കാലത്ത് പുതിയ സംവിധാനം നിലവില്‍ വരും. ബെവ്‌കോ വെബ് സൈറ്റില്‍ ഇഷ്ട ബ്രാന്ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുന്നത്.
വെബ്‌സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്മന്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകും.മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭിക്കും.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തടക്കമുള്ള 9 ഔട്ട്‌ലെറ്റുകളില്‍ ഇത് സംബന്ധിച്ച പരീക്ഷണം നടത്തും. മുന്‍കൂട്ടി പണമടച്ച് മദ്യം വാങ്ങാന്‍ ആളെത്തുമ്പോള്‍ വില്പ്പനശാലകളില്‍ മദ്യം തെരഞ്ഞെടുക്കാനുള്ള സമയവും വരിയുടെ നീളവും കുറയുമെന്നാണ് വിലയിരുത്തല്‍.

