തൃശൂര്‍ : ഒളിംപ്യന്‍ മയൂഖ ജോണിക്ക് വധഭീഷണിക്കത്ത്. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളും ഊമക്കത്തിലുണ്ട്. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയതായി മയൂഖ പറഞ്ഞു. സുഹൃത്തായ യുവതിയെ 2016 ജുലൈയില്‍ മുരിങ്ങൂര്‍ സ്വദേശി സി.സി.ജോണ്സണ് ബലാത്സംഗം ചെയ്തെന്നും പൊലീസില്‍നിന്നു നീതി കിട്ടിയില്ലെന്നും മയൂഖ ഏതാനും ദിവസം മുന്‍പു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
2021-07-11

