കിറ്റക്‌സ് ഗ്രൂപ്പിനെ കര്‍ണാടകത്തിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

rajeev-chandrasekhar

ന്യൂഡല്‍ഹി: കേരളത്തിന് പുറത്തേക്ക് പോയ കിറ്റക്‌സ് ഗ്രൂപ്പിനെ കര്‍ണാടകത്തിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍. കിറ്റക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൂര്‍ണ്ണ പിന്തുണയോടെ കര്‍ണാടയില്‍ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള സംഘത്തിന്റെ കേരളത്തിലേക്കുള്ള മടങ്ങിവരവ് നാളേക്ക് മാറ്റി. തെലങ്കാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നും കിറ്റക്‌സ് സംഘം ചര്‍ച്ച നടത്തും. ടെക്‌സ്‌റ്റൈല്‍ ബിസിനസിന് പുറമെ മറ്റ് പദ്ധതികളെക്കുറിച്ചായിരിക്കും ഇനിയുളള ചര്‍ച്ച.