ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്ടറുമായ ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. കോട്ടയ്ക്കലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് മുക്തി നേടിയിട്ടും മൂത്രത്തിലെ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പന്നിയമ്പള്ളി പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും കോടിതലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പി കെ വാര്യര്‍ ജനിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതിനായി കോളേജ് വിട്ടു. പിന്നീട് കോളേജില്‍ തിരിച്ചെത്തി വൈദ്യവിദ്യാഭ്യാസം പൂര്‍ത്തിയക്കി ‘ആര്യവൈദ്യന്‍’ ബിരുദം നേടി.ജ്യേഷ്ഠന്‍ ആര്യവൈദ്യന്‍ പി മാധവവാരിയരുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തെത്തുടര്‍ന്ന് 1953ല്‍ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായി.

പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍, കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദം, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഡി എസ് സി ബിരുദം, നേപ്പാളിലെ ഭൂപാല്‍ മാന്‍സിംഗ് കാര്‍ക്കി പുരസ്‌കാരം, ആള്‍ ഇന്ത്യ ആയുര്‍വേദ കോണ്‍ഗ്രസിന്റെ അഷ്ടാംഗരത്‌ന പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതു മാത്രമാണ്.