തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ആട്ടിപ്പായിച്ചെന്ന കിറ്റെക്‌സ് മാനെജ്‌മെന്റിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വ്യവസായമന്ത്രി പി.രാജീവ്. കിറ്റെക്‌സ് വിവാദം കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്കാനുള്ള ഗൂഢാലോചനയാണോയെന്ന് സംശയിക്കണമെന്നും ഇത്തരം പ്രചരണം ആസൂത്രിതമാണോയെന്ന സംശയം ഉയരുന്നതെന്നും പി.രാജീവ് പറഞ്ഞു.
രാജീവിന്റെ വാക്കുകള്‍
കിറ്റെക്‌സുമായി സര്‍ക്കാര്‍ ചര്‍്ച്ച നടത്തിയിരുന്നു. ഞങ്ങളുടെ ഭാഗത്തു നിന്ന് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. എല്ലാ വ്യവസായികളും സംരംഭകരുമായി മികച്ച രീതിയില്‍ പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യവസായികളും സംരംഭകരുമായി രണ്ടുതവണ സംസാരിച്ചിരുന്നു. അവരുടെകൂടി അഭിപ്രായങ്ങള് പരിഗണിച്ചുകൊണ്ട് നല്ല തീരുമാനങ്ങളെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി കേന്ദ്രീകൃതമായ പരിശോധനാ സംവിധാനം കൊണ്ടുവരും.
ഏതു വകുപ്പിനെ കുറിച്ചുള്ള പരാതികളാണെങ്കിലും നടപടിക്ക് സംവിധാനമുണ്ടാകും. അടുത്ത നിയമസഭാ സമ്മേളനത്തില് അതുസംബന്ധിച്ച ബി്ല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അതു വന്നു കഴിഞ്ഞാല്‍ ആര്ക്കും എന്തു പരാതികളും അവിടെ കൊണ്ടുവരാം. അവരെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. അത് നടപ്പാക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ ഗൗരവമായ ശിക്ഷാ നടപടികള്‍ ഉണ്ടാകും. ഇതു സംബന്ധിച്ചും ഫിക്കിയും സിഐഐയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും.
സംരംഭകരുമായി നല്ലരീതിയില്‍ ചര്‍ച്ചചെയ്തു മുന്നോട്ടു പോകാന്‍ തന്നെയാണ് ശ്രമം. ഞങ്ങള്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ല. അവരുടെ പരാതികള് എന്തായാലും പരിശോധിക്കാന്‍ തയാറാണ്. വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വ്യവസായികള്‍ക്ക് കടുത്ത ശിക്ഷ നല്കാനാകുന്ന വ്യവസ്ഥകളുണ്ട്.

