ന്യൂഡൽഹി: മറാത്ത സംവരണ കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച പുന:പരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്തുമാറ്റിയ ഉത്തരവ് പുനഃപരിശോധിക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി തള്ളിയത്. സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്നായിരുന്നു ഹർജിയിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

